വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ റിലീസിന് ഒരുങ്ങുന്നു; അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റമായ ‘തുടക്കം’ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഈ വരുന്ന വെള്ളിയാഴ്ച (ഓഗസ്റ്റ് 7) തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ബുക്കിംഗ് ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിച്ചിട്ടുണ്ട്. വിസ്മയയുടെ അരങ്ങേറ്റത്തിനൊപ്പം മോഹൻലാലിന്റെ അതിഥിവേഷവും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. ‘2018’ എന്ന വൻ വിജയ ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ്.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കുട്ടിക്കാനത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇതൊരു കൊച്ചു കുടുംബ ചിത്രമാണെന്നും വലിയ പ്രതീക്ഷകളൊന്നുമില്ലാതെ കാണേണ്ട സാധാരണ ചിത്രമാണെന്നുമാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വിശേഷിപ്പിച്ചത്. എന്നാൽ പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ്പാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 19 മിനിറ്റുമാണ്.

ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും, ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button