ശരണ മന്ത്രങ്ങളുമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു!

മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ദർശനത്തിനായി സന്നിധാനത്തേക്ക് ഒഴുകിയെത്തുന്നത്. പ്രതിദിനം 80,000 പേർക്ക് സുഗമമായി ദർശനം നടത്താനുള്ള വിപുലമായ സൗകര്യങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും മറ്റ് അധികൃതരുടെയും നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.

അതേസമയം, തീർത്ഥാടനത്തിന്റെ ആദ്യ ദിനം തന്നെ സന്നിധാനത്തെ വിരി ഷെഡ്ഡിൽ നിന്ന് അനധികൃത കൂപ്പണുകൾ പിടിച്ചെടുത്തു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഒരു വിരിയ്ക്ക് അമ്പത് രൂപ വീതം ഭക്തരിൽ നിന്ന് ഈടാക്കാനായിരുന്നു ശ്രമം. പിടിച്ചെടുത്തവയിൽ തുക രേഖപ്പെടുത്താത്ത വ്യാജ കൂപ്പണുകളും ഉൾപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ദേവസ്വം ബോർഡ് കർശന നടപടികൾ സ്വീകരിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button