കഴക്കൂട്ടത്ത് ലഹരി സംഘത്തിന്റെ അതിക്രമം; പൊലീസുകാർക്ക് നേരെ ജീപ്പ് പാഞ്ഞുകയറ്റി, നാല് പേർക്ക് പരിക്ക്!

തിരുവനന്തപുരം: കഴക്കൂട്ടത്ത് പൊലീസുകാർക്ക് നേരെ ജീപ്പ് ഇടിച്ചുകയറ്റി ലഹരിസംഘം. നാല് പൊലീസുകാർക്ക് പരിക്കേറ്റു. സിപിഒ ബിനുരാജിന്റെ വലതുകൈ ഒടിഞ്ഞുതൂങ്ങി. അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാല് മണിയോടെ കഴക്കൂട്ടം ദേശീയ പാതയിലായിരുന്നു സംഭവം.

ലഹരിസംഘം ഥാറിൽ വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ബൈക്കിലും ജീപ്പിലുമായി ദേശീയ പാതയിൽ കാത്തുനിന്നത്. എന്നാൽ ലഹരിസംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെ ഥാർ പൊലീസുകാർക്കുനേരെ ഇടിച്ചുകയറ്റുകയായിരുന്നു. ലഹരിസംഘത്തിലെ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. രക്ഷപ്പെട്ട ഒരാൾക്കായി തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button