സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 280 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,930 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 280 രൂപ കുറഞ്ഞ് 1,11,440 രൂപയിലെത്തി.
തുടർച്ചയായി നാല് ദിവസത്തിനിടെ 6,000 രൂപയിലധികം കുതിച്ച ശേഷമാണ് സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയത്.
ശനിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് 13,965 രൂപയും, ഒരു പവന് 1,11,720 രൂപയുമായിരുന്നു വില. ഇന്നത്തെ ഇടിവോടെ കുതിച്ചുയർന്ന സ്വർണവിലയിൽ നേരിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്.


