‘വന്ദേമാതരത്തിന്റെ ആദ്യ ഭാഗം മാത്രം മതി’; എംവിഡി നടപടിയിലും നിലപാട് വ്യക്തമാക്കി സി.പി. ജോൺ

തിരുവനന്തപുരം: മതേതര രാജ്യത്ത് ഒരു പ്രത്യേക മതത്തിന്റെ കാര്യം പറയുന്നത് ശരിയല്ലെന്ന് വന്ദേമാതരം വിവാദത്തിൽ മന്ത്രി സി.പി. ജോൺ. വന്ദേമാതരം ദേശീയഗീതമാണെങ്കിലും അതിൽ ഭക്തിഗാനത്തിന്റെ സ്വരമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുൻപത്തേതുപോലെ വന്ദേമാതരത്തിന്റെ ആദ്യ ഭാഗം മാത്രം പാടിയാൽ മതിയെന്നാണ് സിഎംപിയുടെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ നടപടി ശിക്ഷയായി കാണേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്യരുതെന്നും സി.പി. ജോൺ പറഞ്ഞു.

പ്രളയ രക്ഷാപ്രവർത്തനത്തിനായി എത്തിയ ഓഫ് റോഡ് ഡ്രൈവർമാർ പ്രശ്നങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയോട് യോജിപ്പില്ലെന്നും പദ്ധതിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ സബ് കമ്മിറ്റി വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button