രഹസ്യ വിവാഹം; പത്ത് വർഷത്തെ പ്രണയത്തിന് ശേഷം ജോർജിനയെ സ്വന്തമാക്കി റൊണാൾഡോ

ലിസ്ബൺ: ഏകദേശം പത്ത് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിലെ കാസ്കെയ്സിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

2016 മുതൽ പ്രണയത്തിലായിരുന്ന ഇരുവരും ഒരു ദശാബ്ദത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് ഔദ്യോഗികമായി വിവാഹിതരായത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും വിവാഹവാർത്ത ആരാധകരുമായി പങ്കുവച്ചത്. റൊണാൾഡോയുടെ മാനേജ്മെന്റും വിവാഹം സ്ഥിരീകരിച്ചിട്ടുണ്ട്.

2025 ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. അന്ന് ജോർജിന സമൂഹമാധ്യമങ്ങളിലൂടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ലോകകപ്പ് പൂർത്തിയായതിന് പിന്നാലെ വിവാഹം നടക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. എന്നാൽ വിവാഹത്തിന്റെ കൃത്യമായ തീയതിയും വേദിയും നേരത്തെ പുറത്തുവിട്ടിരുന്നില്ല.

41കാരനായ റൊണാൾഡോയ്ക്കും 32കാരിയായ ജോർജിനയ്ക്കും രണ്ട് പെൺമക്കളുണ്ട്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങ് നടന്നതെന്നാണ് റിപ്പോർട്ടുകൾ.

ഫുട്ബോൾ ലോകത്തെ സൂപ്പർതാരത്തിന്റെ വിവാഹവാർത്ത ഇതിനോടകം ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. വിവാഹമോതിരങ്ങൾ പ്രദർശിപ്പിച്ച ഇരുവരുടെയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button