ആക്ഷൻ വിരുന്നൊരുക്കാൻ പെപ്പേയും കൂട്ടരും; ‘കാട്ടാളൻ’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു!

ന്റണി വർഗീസിനെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്ത ‘കാട്ടാളൻ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 13 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച ഈ ചിത്രം മെയ് 28-നാണ് തിയേറ്ററുകളിൽ എത്തിയത്.

ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രശസ്ത സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം നിർവ്വഹിച്ച ചിത്രത്തിന്റെ പ്രധാന ആകർഷണം യഥാർത്ഥ ആനയെ ഉൾപ്പെടുത്തി ചിത്രീകരിച്ച സംഘട്ടന രംഗങ്ങളാണ്. ഓങ്-ബാക്ക് 2, ബാഹുബലി-2 തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷനൊരുക്കിയ കെച്ച കെംബഡികെയാണ് ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത്.

പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഉണ്ണി ആർ സംഭാഷണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button