പ്രവാസിയെ സ്വീകരിക്കാൻ മൂന്ന് ഭാര്യമാർ ഒരുമിച്ചെത്തി; വിമാനത്താവളത്തിൽ കൂട്ടത്തല്ല്!

ധാക്ക: ഭർത്താവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മൂന്ന് ഭാര്യമാരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായത്. മലേഷ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ബംഗ്ലാദേശി പ്രവാസിയെ സ്വീകരിക്കാനാണ് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ രാജ്യാന്തര വിമാനത്താവളത്തിൽ ഭാര്യമാർ എന്ന് അവകാശപ്പെടുന്ന മൂന്നുപേർ ഒരേസമയം എത്തിയത്. പിന്നാലെ താനാണ് യഥാർത്ഥ ഭാര്യയെന്ന് അവകാശപ്പെട്ട് സ്ത്രീകൾ തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയുമായി.

മൂന്നുപേരും യുവാവിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ നിർബന്ധം പിടിച്ചതോടെ തർക്കം രൂക്ഷമാകുന്നതാണ് വീഡിയോയിൽ ഉള്ളത്. വിമാനത്താവളത്തിന് പുറത്ത് ബഹളവും സംഘർഷവുമുണ്ടായി. സ്ഥിതിഗതികൾ വഷളായതോടെ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇടപെട്ടാണ് തർക്കം അവസാനിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്.എന്നാൽ പ്രചരിക്കുന്ന വീഡിയോ സത്യമാണോയെന്നാണ് പലരുടെയും സംശയം.

2026 നവംബർ 10നായിരുന്നു സംഭവമെന്നാണ് പുറത്തുവരുന്ന വിവരം. യുവാവിന്റെയോ ഇയാളെ സ്വീകരിക്കാനെത്തിയ മൂന്ന് സ്ത്രീകളുടെയോ വ്യക്തിവിവരങ്ങൾ പുറത്തുവന്നിട്ടില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥ സംഭവത്തിന്റേതാണോ അതോ വൈറലാകാൻ വേണ്ടി ആസൂത്രണം ചെയ്ത് ചിത്രീകരിച്ചതാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. പല ഇന്റർനാഷണൽ മാദ്ധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button