വിമർശനങ്ങളെ മൈൻഡ് ചെയ്യാതെ പുതിയ ചിത്രങ്ങളുമായി നവ്യ നായർ

മോഡേൺ വസ്ത്രങ്ങളണിഞ്ഞ് നടി നവ്യ നായർ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. മോഡേൺ വസ്ത്രങ്ങൾ നവ്യയ്ക്ക് ചേരില്ലെന്നും ഇങ്ങനെ കാണുന്നത് ഇഷ്ടമല്ലെന്നും നല്ലൊരു നടി ആയിരുന്നു ഇപ്പോൾ സിനിമ ഇല്ലാതെ വന്നപ്പോൾ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു തുടങ്ങിയ കമന്റുകളായിരുന്നു ചിത്രങ്ങൾക്ക് ലഭിച്ചത്. ഇപ്പോഴിതാ വിമർശനങ്ങൾ വകവയ്ക്കാതെ വിദേശത്തുനിന്നുള്ള പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

മഞ്ഞ നിറത്തിലെ സ്ളീവ്‌ലെസ് ഫ്രോക്കും വെള്ള ഷൂസും കൂളിംഗ് ഗ്ളാസും അണിഞ്ഞുള്ള നവ്യയുടെ ചിത്രങ്ങൾക്ക് ആരാധകർ സ്‌നേഹം കൊണ്ട് നിറയ്ക്കുകയാണ്. നവ്യേച്ചി മമ്മൂക്കയെ തോൽപ്പിക്കുമെന്നും, പ്രായം താഴോട്ട് എന്നും, ഏജ് റിവേഴ്‌സ് മെഷീൻ എന്നുമുള്ള കമന്റുകളും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *