16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ; ‘പാതിരാക്കുറുക്കൻ’ സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളി പ്രേക്ഷകരെ വർഷങ്ങളായി പൊട്ടിച്ചിരിപ്പിച്ച ജനപ്രിയ താരകൂട്ടുകെട്ടായ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ 16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രമായ ‘പാതിരാക്കുറുക്കൻ’ സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തും. ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രം അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജാണ് നിർമ്മിക്കുന്നത്.

വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന നാല് പേരുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത വഴിത്തിരിവുകളെ കോർത്തിണക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. നർമ്മവും കുടുംബബന്ധങ്ങളും സസ്പെൻസും സമന്വയിപ്പിച്ച ഒരു എന്റർടെയ്‌നറായാണ് ചിത്രം എത്തുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

സുനിൽ കർമ്മയും നിഖിൽ ജിനനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ എന്നിവരുള്‍പ്പെടെ വലിയ താരനിരയും നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും അണിനിരക്കുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ ഹാസ്യരംഗത്ത് തിളങ്ങിയ നാല് പ്രമുഖ താരങ്ങൾ വീണ്ടും ഒരുമിക്കുന്നതിനാൽ ‘പാതിരാക്കുറുക്കൻ’ സിനിമയ്ക്കായി ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സെപ്റ്റംബറിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button