കട്ടപ്പനയിൽ മലയിടിഞ്ഞ് വീണ് തോട്ടമുടമ മരിച്ചു

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ മലയിടിഞ്ഞ് വീണ് തോട്ടമുടമ മരിച്ചു. ശാസ്‌താനട വള്ളക്കടവ് പുരയിടത്തിൽ ബെന്നി എന്ന സെബാസ്റ്റ്യൻ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ശാസ്‌താനട പൊത്തക്കള്ളി മലയിലാണ് അപകടമുണ്ടായത്. കൂറ്റൻ പാറകൾ നിലംപൊത്തുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും പാറ ഇടിയുന്നുണ്ട്. 2010ൽ ഉരുൾപൊട്ടലുണ്ടായ പ്രദേശമാണിത്. മുമ്പും ഇവിടെ പാറ ഇടിഞ്ഞ് വീണിട്ടുണ്ട്.

പാറകൾ ഉരുണ്ട് വരുന്നത് കണ്ട് ബെന്നിയും ഭാര്യ ജെസിയും മറ്റൊരു പാറയുടെ മറവിലേക്ക് മാറി നിന്നപ്പോഴാണ് അപകടമുണ്ടായത്. നിരങ്ങിനീങ്ങിയ പാറയ്‌ക്കടിയിൽ ബെന്നി അകപ്പെട്ടു. ജെസിയുടെ നിലവിളി കേട്ട് മറ്റ് തോട്ടങ്ങളിൽ ഉണ്ടായിരുന്നവർ ഓടിയെത്തി ബെന്നിയെ പുറത്തെടുത്തു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ – നോബിൾ, നോയൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button