സർക്കാരിന്റെ നീല കലണ്ടറിന് വൻ സ്വീകാര്യത; 10 ലക്ഷം കോപ്പികൾ കൂടി അച്ചടിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2027ലെ പുതിയ കലണ്ടറിന് റെക്കോഡ് വിൽപന. ഇത്തവണ നീല നിറത്തിലെ പശ്ചാത്തലത്തിലുള്ള കലണ്ടറാണ് സർക്കാർ പുറത്തിറക്കിയത്. ഒക്‌ടോബർ 23നാണ് പുതിയ കലണ്ടറിന്റെ വിൽപന ആരംഭിച്ചത്. നവംബർ 12 വരെയുള്ള കണക്കുകൾ പ്രകാരം 1,72,836 കലണ്ടറുകളാണ് വിറ്റഴിച്ചത്. 40 രൂപയാണ് കലണ്ടറിന് വില.

ഇതിൽ 1,57,226 എണ്ണം പൈസയ്ക്ക് വിറ്റതും 15,610 എണ്ണം സൗജന്യമായി നൽകിയതുമാണ്. ഓരോ പത്ത് കലണ്ടറിനും ഒരു കലണ്ടർ സൗജന്യമായി നൽകും. കഴിഞ്ഞവർഷം മാർച്ചുവരെ ആകെ 1.65 ലക്ഷം കലണ്ടറുകളായിരുന്നു വിറ്റത്. ഇത്തവണ രണ്ടാഴ്ചകൊണ്ട് ഈ കണക്കുകൾ മറിക്കടന്നിരിക്കുകയാണ്.

ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കലണ്ടറുകൾ വിറ്റഴിച്ചത് തിരുവനന്തപുരത്തെ ജിസിപി പബ്ളിക്കേഷനിൽ നിന്നാണ്. 40,360 കലണ്ടറുകളാണ് ഇവിടെനിന്ന് വിറ്റുപോയത്. പത്ത് ലക്ഷം കലണ്ടറുകൾ കൂടി അച്ചടിക്കാനാണ് സർക്കാരിന്റെ തീരുമാനം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button