ഗ്രീസിലെ വിവാഹാഘോഷങ്ങൾക്ക് ശേഷം അനിരുദ്ധും കാവ്യയും നാട്ടിൽ തിരിച്ചെത്തി; വീഡിയോ വൈറൽ!

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. നവംബർ 11ന് ഗ്രീസിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. നവംബർ 21ന് ചെന്നൈയിൽ സിനിമാ-രാഷ്ട്രീയ രംഗത്തുള്ളവർക്കായി വിപുലമായ വിവാഹ സൽക്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും ഗ്രീസിൽ നിന്ന് ചെന്നൈയിൽ തിരിച്ചെത്തിയതിന്റ ദൃശ്യങ്ങൾ പുറത്തുവരികയാണ്. കാവ്യയുടെ പിതാവും സൺഗ്രൂപ്പ് ചെയർമാനുമായ കലാനിധി മാരനും ദമ്പതികൾക്കൊപ്പമുണ്ടായിരുന്നു.

ഇരുണ്ട കാഷ്വൽ വേഷത്തിലാണ് ഇരുവരെയും ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. രണ്ടുപേരും മാസ്കും ധരിച്ചിട്ടുണ്ടായിരുന്നു. വിമാനത്താവളത്തിലുണ്ടായിരുന്ന ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.നവംബർ 10ന് ഗ്രീസിൽ പരമ്പരാഗത രീതിയിലുള്ള വിവാഹനിശ്ചയ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. അടുത്ത ബന്ധുക്കളും തിരഞ്ഞെടുത്ത അതിഥികളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

അനിരുദ്ധിന്റെ അമ്മാവനും സൂപ്പർതാരവുമായ രജനീകാന്ത്, ഐശ്വര്യ രജനീകാന്ത്, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.അതേസമയം, വിവാഹശേഷം അനിരുദ്ധ് സംഗീതമേഖലയിൽ നിന്ന് ഇടവേളയെടുക്കുന്നതായാണ് റിപ്പോർട്ട്. ഒക്ടോബറിനുശേഷം താരം പുതിയ വർക്കുകളൊന്നും ഏറ്റെടുത്തിട്ടില്ലെന്നും 2027 ജനവരിവരെ അവധിയിലായിരിക്കുമെന്നാണ് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button