‘ഓറഞ്ച് അലർട്ടായതുകൊണ്ടാണോ ഈ ഡ്രസ്?’; ചോദ്യത്തിന് മറുപടിയുമായി പ്രിയ വാര്യർ, യൂട്യൂബർക്കെതിരെ വിമർശനം

കൊച്ചി: നടി പ്രിയ വാര്യർ പങ്കെടുത്ത ഒരു പ്രമോഷൻ പരിപാടിക്കിടെയുണ്ടായ സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പ്രമുഖ ബ്രാൻഡായ കുട്ടിക്കൂറയുടെ പ്രചാരണ പരിപാടിക്കിടെയാണ് യൂട്യൂബറുടെ ചോദ്യവും പ്രിയയുടെ മറുപടിയും വൈറലായത്.

പരിപാടിക്കിടെ, കുട്ടിക്കൂറയുടെ ബോട്ടിലിന് ഓറഞ്ച് നിറം തിരഞ്ഞെടുക്കാനുള്ള കാരണമെന്താണെന്ന് യൂട്യൂബർ ചോദിച്ചു. ഇതിന്, “എന്താ ചേട്ടാ?” എന്ന് ചോദിച്ച് പ്രിയ അസ്വസ്ഥത പ്രകടിപ്പിക്കുകയും, വർഷങ്ങളായി അതേ നിറമല്ലേ ഉപയോഗിക്കുന്നതെന്നും മറുപടി നൽകുകയും ചെയ്തു.

ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ പ്രിയയോട്, “കേരളത്തിൽ ഓറഞ്ച് അലർട്ട് ആയതുകൊണ്ടാണോ ഈ വസ്ത്രം?” എന്ന ചോദ്യവും യൂട്യൂബർ ഉന്നയിച്ചു. ബ്രാൻഡിനോട് യോജിക്കുന്ന നിറം തിരഞ്ഞെടുത്തതാണെന്നാണ് പ്രിയയുടെ മറുപടി.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ യൂട്യൂബർക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഒരാൾ ഏത് നിറത്തിലുള്ള വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും, ഇത്തരം ചോദ്യങ്ങൾ അനാവശ്യമാണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

അതേസമയം, ‘സർവം മായ’ എന്ന ചിത്രത്തിലാണ് പ്രിയ വാര്യർ ഒടുവിൽ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ‘ത്രീ മങ്കീസ്’, ‘ലവ് ഹാക്കേഴ്സ്’ എന്നീ ചിത്രങ്ങളാണ് പ്രിയയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button