കാർട്ടൂണും ഇഷ്ടഭക്ഷണവും, പിന്നെ സിക്‌സുകളുടെ മഴയും; വൈഭവിനെ പ്രശംസിച്ച് വോൺ

ഐപിഎല്‍ സീസണിലെ മിന്നും പ്രകടനം നടത്തിയ കൗമാര താരം വൈഭവ് സൂര്യവംശിയാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ വൈഭവിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മൈക്കള്‍ വോണ്‍. വൈഭവിന്റെ അക്രമണ ബാറ്റിംഗ് ശൈലിയെ വാനോളം പുകഴ്ത്തിയാണ് വോണ്‍ സംസാരിച്ചത്. വെറും 15 വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടി യഥേഷ്ടം സിക്‌സറുകള്‍ പറത്തുകയാണെന്നാണ് വോണ്‍ പറഞ്ഞത്.

ഐപിഎല്‍ സീസണിനിടെ ഇന്ത്യ സന്ദര്‍ശിച്ച താന്‍ വൈഭവിനെ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്ത കാര്യവും വോണ്‍ പങ്കുവച്ചു. വലിയ തയ്യാറെടുപ്പുകളൊന്നുമില്ലാതെയാണ് വൈഭവ് കളിക്കാനിറങ്ങുന്നതെന്ന് മൈക്കള്‍ വോണ്‍ ഒരു പോഡ്കാസ്റ്റില്‍ വ്യക്തമാക്കി. ”കഴിഞ്ഞ ആഴ്ച ഞാന്‍ മുംബയിലുണ്ടായിരുന്നു. രാജസ്ഥാന്‍ മുംബയ്‌ക്കെതിരെ കളിക്കുകയാണ്. പ്ലേഓഫിലെത്താന്‍ അവര്‍ക്കു വിജയം നിര്‍ണായകമാണ്.

യശസ്വി ജയസ്‌വാള്‍ എന്നോടു വന്ന് സംസാരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഈ കുട്ടി വന്നു. അവന്റെ കളി കാണുന്നതില്‍ സന്തോഷമുണ്ടെന്നു ഞാന്‍ പറഞ്ഞു.”മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ എങ്ങനെയാണ് എന്ന് വൈഭവിനോട് ചോദിച്ചപ്പോള്‍ അങ്ങനെ പരിശീലനമൊന്നുമില്ലെന്നും കാര്‍ട്ടൂണ്‍ കാണുകയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയും ചെയ്യുന്നതാണ് രീതിയെന്നുമാണ് വൈഭവ് തന്നോട് പറഞ്ഞതെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു. പ്രത്യേകിച്ച് ഭക്ഷണ രീതിയൊന്നുമില്ല. എല്ലാം കഴിക്കും. കാര്‍ട്ടൂണ്‍ കണ്ട്, ഇഷ്ടമുള്ളതെല്ലാം കഴിച്ച് പന്തുകള്‍ അദ്ദേഹം ഗ്രൗണ്ടിന് പുറത്തേക്ക് അടിച്ചു പറത്തുകയാണ്.” വോണ്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button