തിലക് വർമ്മയുടെ വെടിക്കെട്ട്! രണ്ടാം ട്വന്റി20യും ഇന്ത്യക്ക്; അവസാന നിമിഷം ആവേശജയം

ക്രൈസ്റ്റ്ച‌ർച്ച്: ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. 181 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് വിക്കറ്റ് ബാക്കി നിൽക്കെയാണ് ലക്ഷ്യത്തിലെത്തിയത്. ഓപ്പണർമാരായ സഞ്ജുവിന്റെയും കൗമാരതാരം വൈഭവ് സൂര്യവംശിയുടെയും വിക്കറ്റുകൾ തുടക്കത്തിലെ നഷ്ടമായതോടെ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് തിലക് വ‌‌ർമ തിരിച്ചുവരവ് സമ്മാനിക്കുകയായിരുന്നു.

181 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് നിർണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 26 പന്തിൽ 51റൺസുമായി തിലക് വർമയാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. നിതീഷ് കുമാർ റെഡ്ഡിയും തിലക് വർമ്മയും ചേർന്നുള്ള കൂട്ടുകെട്ട് മത്സരത്തിന്റെ ഗതി ഇന്ത്യയ്ക്ക് അനുകൂലമാക്കി.

അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന ഇന്ത്യ ജേക്കബ് ഡഫിയുടെ ഓവറിൽ ലക്ഷ്യം മറികടന്നു. നിതീഷ് കുമാർ റെഡ്ഡിയാണ് വിജയറൺ നേടിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 2–0 എന്ന നിലയിൽ മുന്നിലെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button