ഓപ്പറേഷൻ തൂഫാന് പിന്തുണ; നെയ്യാറ്റിൻകരയിൽ ലഹരിക്കെതിരെ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു

തിരുവനന്തപുരം: മഹാത്മാ സംസ്കാരിക വേദി സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് നെയ്യാറ്റിൻകരയിൽ ലഹരിക്കെതിരെ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. സദസ് ജില്ലാ പഞ്ചായത്ത് അംഗം സി.ആർ. പ്രാണകുമാർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ഏറ്റവും വലിയ ദുരന്തമാണ് എല്ലാത്തരം ലഹരി വസ്തുക്കളുടെ ഉപയോഗവും പ്രചരണവുമെന്ന് അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സർക്കാർ നിലപാട് സ്വാഗതാർഹമാണെന്നും സി.ആർ. പ്രാണകുമാർ ചൂണ്ടിക്കാട്ടി. ചമ്പയിൽ സുരേഷ് അധ്യക്ഷനായി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ സോമരാജ്, രമേഷ്, ജിനേഷ്, എസ്.എൽ. സാബു, വിവിധ സംഘടനാ പ്രതിനിധികളായ മഞ്ചവിളാകം ജയകുമാർ, പി.എസ്. അജയാക്ഷൻ, വി.പി. വിഷ്ണു, സനൽ തൊഴുക്കൽ യോവാസ്, മരിയാപുരം വിപിൻരാജ്, അമൽ, സുനിൽ, വിനായക് തുടങ്ങിയവർ പ്രസംഗിച്ചു.



