‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക ഇടപാട് വിവാദം; സൗബിൻ ഷാഹിർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ‘Manjummel Boys’ സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം 1000 പേജുകളുള്ള വിശദമായ കുറ്റപത്രം സമർപ്പിച്ചത്.

നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, അദ്ദേഹത്തിന്റെ പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

അരൂർ സ്വദേശിയായ സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമ്മാണത്തിനായി 7 കോടി രൂപ പ്രതികൾക്ക് നൽകിയിരുന്നുവെന്നാണ് പരാതിക്കാരന്റെ ആരോപണം.

സിനിമയുടെ ആകെ ലാഭത്തിൽ നിന്ന് 40 ശതമാനം വിഹിതം നൽകാമെന്ന് പ്രതികൾ ഉറപ്പ് നൽകിയിരുന്നുവെന്നും, ചിത്രം വൻ സാമ്പത്തിക വിജയം നേടിയിട്ടും മുടക്കുമുതലോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. വിശ്വാസവഞ്ചന, ചതി, ക്രിമിനൽ ഗൂഢാലോചന, ഒന്നിൽ കൂടുതൽ ആളുകൾ ചേർന്ന് തട്ടിപ്പ് നടത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, കേസിലെ പ്രതികൾക്ക് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ചതോടെ കേസിന്റെ തുടർനടപടികൾ കോടതിയിൽ പുരോഗമിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button