രൂപയുടെ മൂല്യം ഉയരത്തിലേക്ക്; ഓഹരി വിപണി നഷ്ടത്തില്‍

രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഉയര്‍ന്നു. 16 പൈസയുടെ നേട്ടമാണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ കൈവരിച്ചത്. 86.20 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

ഇന്നലെ 86.37 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷം ആദ്യമായാണ് തുടര്‍ച്ചയായി ഇത്രയും ദിവസം രൂപ നേട്ടം കൈവരിച്ചത്. മാര്‍ച്ചില്‍ ഇതുവരെ 1.46 ശതമാനം നേട്ടമാണ് രൂപയ്ക്ക് ഉണ്ടായത്. ഡോളര്‍ ദുര്‍ബലമായത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് ഗുണമായത്. രൂപ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

അതേസമയം, ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. 252 പോയിന്റ് നഷ്ടത്തോടെ 76,095 എന്ന നിലയിലാണ് സെന്‍സെക്സ്. നിഫ്റ്റിയിലും സമാനമായ നഷ്ടം നേരിട്ടു.ബജാജ് ഫിനാന്‍സ്, എയര്‍ടെല്‍, സണ്‍ഫാര്‍മ, ഹീറോ മോട്ടോകോര്‍പ്പ് ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ് ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *