കോതമംഗലത്ത് വയോധിക കുത്തേറ്റ് മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം കോതമംഗലത്ത് ഭാര്യയെ വയോധികൻ കുത്തിക്കൊന്നു. കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിലാണ് സംഭവം. കുഞ്ഞമ്മ (61) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുര്യാക്കോസിനെ (65) പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് കൊല നടന്നത്.

ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം കുര്യാക്കോസ് തന്നെ വിദേശത്തുള്ള മകനെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് മകൻ അയൽവാസികളെ വിവരമറിയിച്ചു. ഇവരാണ് പൊലീസിനെ അറിയിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം കുര്യാക്കോസ് വീട്ടിൽ വിശ്രമത്തിലായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button