സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്ന് പവന് കൂടിയത് 640 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. പവന് 640 രൂപയും കൂടിയതോടെ 1,13,080 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാമിന്റെ വില 14,135 രൂപയാണ്. ഇന്നലെ രാവിലെ ഒരു ഗ്രാം സ്വർണത്തിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് പവന് 1040 രൂപ ഇടിഞ്ഞു. പിന്നാലെയാണ് ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണവിലയ്ക്ക് പിന്തുണ നൽകുന്ന പ്രധാന ഘടകങ്ങളിൽ പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ തുടരുന്ന അനിശ്ചിതത്വവും യുഎസ് ഡോളറിലെ മാറ്റങ്ങളും ഉൾപ്പെടുന്നുണ്ട്. അതേസമയം, നിലവിലെ അന്താരാഷ്ട്ര വിപണിയിൽ ഉയർന്ന പലിശനിരക്ക് തുടരാനുള്ള സാദ്ധ്യത സ്വർണവിലയുടെ കുതിപ്പിന് ഒരു പരിധിവരെ സമ്മർദം സൃഷ്ടിക്കുന്നുണ്ട്.

വെള്ളിവില സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button