സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർ ശ്രദ്ധയ്ക്ക്; ഇന്നത്തെ വിലയിൽ വൻ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്. ഒരു ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,995 രൂപയായി. പവന് 1,120 രൂപ കുറഞ്ഞ് 1,11,960 രൂപയായി. ഇന്നലെ ഗ്രാമിന് 80 രൂപ കൂടി 14,135 രൂപയായിരുന്നു. പവന് ഇന്നലെ 640 രൂപയും കൂടിയിരുന്നു. പിന്നാലെയാണ് ഇന്നത്തെ ഇടിവ്.
അന്താരാഷ്ട്ര വിപണിയിലെ വിതരണവും ഡിമാൻഡും, യുഎസ് ഡോളറിന്റെ മൂല്യം, പലിശ നിരക്കുകൾ എന്നിവയാണ് ആഗോള വിപണിയിൽ സ്വർണവിലയ്ക്ക് പിന്തുണ നൽകുന്ന പ്രധാന ഘടകങ്ങൾ. ഇന്നലെ യുഎസ് വിപണി ഇടിഞ്ഞു. ക്രൂഡ് ഓയിൽ വില ഇന്നലെ 103 ഡോളറിലേക്ക് കയറിയിട്ട് ഇന്ന് രാവിലെ അൽപം താഴ്ന്നു. സ്വർണം ഔൺസിന് 4300 ഡോളറിലേക്ക് വീണു.
വെള്ളിവില സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 250 രൂപയായി. 10 ഗ്രാമിന് 2,500 രൂപയും 100 ഗ്രാമിന് 25,000 രൂപയുമാണ് ഇന്നത്തെ വിപണിവില.



