സ്വർണവിലയിൽ വൻ കുതിപ്പ്! പവന് 840 രൂപ കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധന. ഗ്രാമിന് 105 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,815 രൂപയായി ഉയർന്നു. പവന് 840 രൂപ വർദ്ധിച്ച് 1,10,520 രൂപയായി. ഈ മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ ഇടിവും അമേരിക്കൻ ബോണ്ട് യീൽഡുകളിൽ ഉണ്ടായ വ്യതിയാനങ്ങളുമാണ് ഇന്ന് സ്വർണവില ഉയരാൻ കാരണം.ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ഇന്ന് ഏകദേശം ഒരു ശതമാനത്തോളം കുറഞ്ഞു.

യു.എസ്-ഇറാൻ ചർച്ചകളിലെ പുരോഗതിയും യുദ്ധഭീതി ഒഴിഞ്ഞതുമാണ് രാജ്യാന്തര വിപണിയിൽ എണ്ണവില കുറയാൻ കാരണമായത്. നിലവിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 103 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.സാധാരണയായി എണ്ണവില കുത്തനെ കൂടുമ്പോൾ അത് പണപ്പെരുപ്പത്തിന് കാരണമാകാറുണ്ട്. പണപ്പെരുപ്പത്തിൽ നിന്ന് രക്ഷനേടാൻ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയുകയും ഇത് സ്വർണവില കൂട്ടുകയും ചെയ്യാറുണ്ട്. എന്നാൽ ഇന്നത്തെ വർദ്ധന ഡോളറിന്റെ മാറ്റം പോലുള്ള മറ്റ് സാമ്പത്തിക ഘടകങ്ങളുടെ സ്വാധീനത്തെത്തുടർന്നാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button