സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 2,040 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് (നവംബർ 18) പവന് ഒറ്റയടിക്ക് 2,040 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണിവില 97,720 രൂപയായി താഴ്ന്നു. ഗ്രാമിന് 255 രൂപ കുറഞ്ഞ് 12,215 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് (നവംബർ 17) സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് എത്തിയത്. കൃത്യമായി 239 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഈ പരിധിക്ക് താഴെയെത്തുന്നത്. ഈ വർഷം ഇത് രണ്ടാം തവണയാണ് സ്വർണവില ഒരു ലക്ഷത്തിന് താഴെ വരുന്നത്. നേരത്തെ മാർച്ച് 23-നാണ് പവന് 99,480 രൂപ എന്ന താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button