സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 3,760 രൂപ, വില 92,080 രൂപയായി താഴ്ന്നു!

സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞ് 92,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയായി. ഒരു പവൻ സ്വർണത്തിന് 92,080 രൂപയും ഒരു ഗ്രാമിന് 11,510 രൂപയുമാണ് ഇന്നത്തെ (നവംബർ 20) വിപണി വില. 95,840 രൂപയായിരുന്നു ഇന്നലെ (നവംബർ 19) ഒരു പവൻ സ്വർണത്തിന്റെ വില.

നവംബർ 17-നാണ് നാളുകൾക്ക് ശേഷം സ്വർണവില ഒരു ലക്ഷം രൂപയിൽ താഴെയെത്തിയത്. ഈ വർഷം ജനുവരിയിൽ രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയായിരുന്നു ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. വിവാഹ സീസൺ അടുത്തിരിക്കെ സ്വർണവിലയിലുണ്ടായ ഈ തുടർച്ചയായ ഇടിവ് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button