‘ആത്മാക്കളെ രണ്ടുവട്ടം കണ്ടിട്ടുണ്ട്’; വിചിത്ര അനുഭവം പങ്കുവെച്ച് നടി ലെന

കൊച്ചി: ആത്മാക്കളെ നേരിട്ട് കണ്ട അനുഭവം തുറന്നുപറഞ്ഞ് നടി ലെന. രണ്ടുതവണ ആത്മാക്കളെ കണ്ടിട്ടുണ്ടെന്നും, ആ സമയത്ത് അവർ ആത്മാക്കളാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും ലെന വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

‘ടോക്ക് ടു ദ് എൻറ്റിറ്റീസ്’ എന്ന പുസ്തകം വായിച്ചതിന് ശേഷമാണ് തനിക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ മനസ്സിലായതെന്ന് ലെന പറഞ്ഞു. പലർക്കും ആത്മാക്കളെ കാണാൻ കഴിയാറുണ്ടെന്നും അത്തരം അനുഭവങ്ങൾ പങ്കുവെച്ച സുഹൃത്തുക്കൾ തനിക്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഒരു സുഹൃത്തിന്റെ വീട്ടിൽ താമസിക്കുമ്പോൾ ഉറക്കമുണർന്നപ്പോൾ ജീൻസും ജുബ്ബയുമിട്ട് വലിയ സഞ്ചിയുമായി ഒരാൾ നടന്നുപോകുന്നത് കണ്ടതായി ലെന പറഞ്ഞു. മുറിയിൽ നിന്ന് പുറത്തേക്കുള്ള വഴി ഒരു ജനൽ മാത്രമായിരുന്നതിനാൽ താൻ അമ്പരന്നെന്നും, പിന്നീട് സുഹൃത്തിനോട് ചോദിച്ചപ്പോൾ താൻ കണ്ടയാൾ മരിച്ച വ്യക്തിയാണെന്ന് അറിയുകയായിരുന്നുവെന്നും അവർ പറഞ്ഞു.

ആത്മാക്കൾ ഇല്ലെന്ന് ഉറച്ചുവിശ്വസിക്കുന്നവർക്ക് അതിന് എന്താണ് അടിസ്ഥാനമെന്നും ലെന ചോദിച്ചു. ഈ ലോകം തന്നെ ഒരു വിശ്വാസമാണെന്നും, ഓരോരുത്തരും അവരുടെ വിശ്വാസങ്ങളിലൂടെയാണ് ലോകത്തെയും ഊർജങ്ങളെയും കാണുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button