മുഖ്യമന്ത്രിക്കായി വിഷ്‌ണുപൂജ; വോട്ടെണ്ണൽ ദിനത്തിൽ കണ്ണൂരിലെ ക്ഷേത്രത്തിൽ പ്രത്യേക വഴിപാട്

കണ്ണൂർ: സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ, കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ പ്രത്യേക വിഷ്‌ണുപൂജ വഴിപാട് നടത്തി അനുഭാവി.

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്‌ണു ക്ഷേത്രത്തിലാണ് വഴിപാട് നടന്നത്. ക്ഷേത്രത്തിൽ സ്ഥിരമായി എത്തുന്ന ഒരു ഭക്തനാണ് മുഖ്യമന്ത്രിയുടെ വിജയത്തിനും ക്ഷേമത്തിനുമായി വിഷ്‌ണുപൂജ നേർന്നത്.

‘പിണറായി വിജയൻ, ചോതി നക്ഷത്രം’ എന്ന പേരിൽ 250 രൂപയുടെ വഴിപാടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഞായറാഴ്ച തന്നെയാണ് രസീത് തയ്യാറാക്കിയതെങ്കിലും, വോട്ടെണ്ണൽ ദിനമായ ഇന്നാണ് പൂജ നടക്കുന്നത്.

അതേസമയം, സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ബാലറ്റ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകൾ തുറന്ന് ഉദ്യോഗസ്ഥർ നടപടികൾ ആരംഭിച്ചു. കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ രാവിലെ തന്നെ പുറത്തുവരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *