അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിൻ റിമാൻഡിൽ

കൽപ്പറ്റ: അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ റിമാൻഡിൽ. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. അതേസമയം, ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്സൈസ് പറയുന്നു. ഇന്ന് അറസ്റ്റിലായ ആന്റോയെ രാത്രി ഏഴകാലോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
മദ്യം കണ്ടെടുത്ത വീട് ആന്റോയുടെ പേരിലാണെന്ന് പ്രൊസിക്യൂഷൻ ധരിപ്പിച്ചു. 2025 ഇൽ നികുതി അടച്ച രേഖകൾ ഹാജരാക്കിയാതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം, പ്രതിഭാഗം ഹാജരാക്കിയ രേഖ 2025 ന്ന് മുൻപ് ഉള്ളതാണെന്നും വ്യാജ മദ്യം കണ്ടെത്തിയത് ഉൾപ്പടെ കോടതിയെ പ്രൊസിക്യൂഷൻ ധരിപ്പിച്ചു. റിമാൻഡ് ചെയ്ത ആന്റോയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോകും.
വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്.



