സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ദില്ലിയിൽ സമാപിച്ചു

ദില്ലി : കേന്ദ്രധനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ദില്ലിയിൽ സമാപിച്ചു. വൈദ്യുതി, വിമാന ഇന്ധനം എന്നിവയ്ക്ക് ജിഎസ്ടി വ്യാപിക്കുന്നത് പരിഗണിക്കണമെന്ന് പതിനഞ്ചാം ധനകാര്യകമ്മീഷൻ ചെയർമാൻ എൻ.കെ സിങ്ങ് അഭിപ്രായപ്പെട്ടു. നിലവിൽ സംസ്ഥാനങ്ങൾ നേരിട്ട് നികുതി ചുമത്തുന്ന വിഭാഗങ്ങളാണിവ.

കേരളം അടക്കം പല സംസ്ഥാനങ്ങൾക്കും ഈക്കാര്യത്തിൽ വിയോജിപ്പുണ്ട്. യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും പങ്കെടുത്തു. രാവിലെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി മുഖ്യമന്ത്രി ചർച്ച നടത്തി. പ്രവാസി മലയാളികളുടെ ക്ഷേമ വിഷയങ്ങൾ ചർച്ചയായി . ഹൈക്കമാൻഡ് നേതൃത്വവുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സംഘടനാ, സർക്കാർ വിഷയങ്ങൾ ചർച്ചയായെന്നാണ് സൂചന. കെ.പി.സി.സി. പ്രസിഡൻ്റുമായി ബന്ധപ്പെട്ടും പാർട്ടി കാര്യങ്ങളും ഉൾപ്പെടെ ചർച്ച നടന്നു എന്നാണ് സൂചന.മുഖ്യമന്ത്രി വൈകീട്ട് കേരളത്തിലേക്ക് മടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button