കൊച്ചിയിൽ യുവനടി അതുല്യ ചന്ദ്രൻ അറസ്റ്റിൽ; ഡോക്ടറെ മർദിച്ചെന്നും മൊബൈൽ ഫോണുകൾ കവർന്നെന്നും പരാതി

കൊച്ചി: യുവ ഡോക്ടറെ ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച കേസിൽ അഭിഭാഷകയും യുവനടിയുമായ അതുല്യ ചന്ദ്രൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഈ മാസം രണ്ടിനായിരുന്നു സംഭവം. ആക്രമണത്തിന് ഇരയായ ഡോക്ടറുടെ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ പ്രതികൾ കവർന്നതായും പരാതിയുണ്ട്.

കടവന്ത്ര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. കേസിൽ അതുല്യ ചന്ദ്രൻ ഉൾപ്പെടെ ആകെ പന്ത്രണ്ട് പ്രതികളാണുള്ളത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button