‘നാലാം വ്യാവസായിക വിപ്ലവവും നവകേരളവും’ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ. രാജീവ് തെക്കേടത്ത് രചിച്ച ‘നാലാം വ്യാവസായിക വിപ്ലവവും നവകേരളവും’ എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് Ramesh Chennithala നിർവഹിച്ചു.
മുൻ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം C. P. Johnന് പുസ്തകം നൽകി അദ്ദേഹം പ്രകാശനം ചെയ്തു.
ചടങ്ങിൽ Pannyan Raveendran, ഗ്രന്ഥകർത്താവ് ഡോ. രാജീവ് തെക്കേടത്ത്, ജോസഫ് സി. മാത്യു, ഡോ. അച്യുത്ശങ്കർ എസ്. നായർ, ജെ ജയകുമാർ, ശ്രീമതി പ്രസന്നകുമാരി എൻ. എന്നിവർ പങ്കെടുത്തു.
നവകേരള നിർമ്മാണത്തിൽ നാലാം വ്യാവസായിക വിപ്ലവത്തിന്റെ സാധ്യതകളും വെല്ലുവിളികളും വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണിതെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.



