ആയുർവേദ കോളേജിൽ മെയ്ദിനാചരണം; ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: മെയ്ദിനാചരണ പരിപാടികളുടെ ഭാഗമായി ആശുപത്രി വികസന സമിതി എംപ്ലോയിസ് യൂണിയൻ (CITU) ആയുർവേദ കോളേജ് അങ്കണത്തിൽ സംഘടിപ്പിച്ച മെയ്ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് നിർവഹിച്ചു.

തൊഴിലാളി വർഗത്തിന്റെ അവകാശസംരക്ഷണത്തിനും സാമൂഹ്യനീതിക്കുമായി തൊഴിലാളി പ്രസ്ഥാനങ്ങൾ ശക്തമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

ജില്ലാ പ്രസിഡന്റ് അഡ്വ. ബി. സത്യൻ അധ്യക്ഷത വഹിച്ചു. സുജിത് കുമാർ, എ.എസ്.എസ്.കെ. പ്രെമിത, ഗിരിജ, എം. സത്യൻ, അനിൽകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

തൊഴിലാളികളുടെ ഐക്യവും അവകാശ സംരക്ഷണവും മുൻനിർത്തി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പ്രവർത്തകരും ജീവനക്കാരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *