വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, കേരളം രാജ്യത്തിന് മാതൃക: അദീല അബ്ദുള്ള ഐഎഎസ്

തിരുവനന്തപുരം: വയോജന സംരക്ഷണത്തിനായി പ്രത്യേക വകുപ്പു രൂപീകരിക്കാൻ ഒരുങ്ങുന്ന കേരളം രാജ്യത്തിന്ന് മാതൃകയാണെന്ന് ഐ എ എസ് ഓഫീസർ അദീല അബ്ദുള്ള. വയോജനങ്ങളുടെ ക്ഷേമം, സുരക്ഷ, ആരോഗ്യപരിപാലനം, ശാക്തീകരണം എന്നിവ കൂടുതൽ ഫലപ്രദമായി ഉറപ്പാക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി പ്രത്യേക “വയോജന ക്ഷേേമ വകുപ്പ്” രൂപീകരിക്കാൻ കേരളം ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനുമായി ചർച്ച നടത്തിയതായി Adila Abdullah അറിയിച്ചു.

വയോജനങ്ങൾക്ക് മാന്യവും സുരക്ഷിതവും കരുതലോടെയുള്ള ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വകുപ്പിന്റെ രൂപീകരണം പരിഗണിക്കുന്നത്. വിവിധ ക്ഷേമപദ്ധതികൾ ഏകോപിപ്പിച്ച് കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനും വയോജനങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ശക്തിപ്പെടുത്താനും ഈ വകുപ്പ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ ഇതുവരെ കൈകൊണ്ടിട്ടില്ലാത്ത ഈ നിർണായക നീക്കത്തിലൂടെ സാമൂഹിക വികസന രംഗത്ത് കേരളം വീണ്ടും രാജ്യത്തിന് മാതൃകയാകുകയാണെന്നും അദീലാ അബ്ദുള്ള വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button