ടെക്‌സാസിൽ ചെറുവിമാനം തകർന്നു; അഞ്ചുപേർ ദുരന്തത്തിൽ മരിച്ചു

വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്ത് ചെറുവിമാനം തകർന്നുവീണ് അഞ്ചുപേർ മരിച്ചു. അമറില്ലോ പിക്കിൾബോൾ ക്ലബ്ബിലെ താരങ്ങളാണ് അപകടത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ട്.

വ്യാഴാഴ്ച രാത്രി വിംബർലിക്ക് സമീപമുള്ള വനമേഖലയിലാണ് അപകടം നടന്നത്. സെസ്‌ന 421സി മോഡൽ ചെറുവിമാനമാണ് തകർന്നുവീണത്. വിമാനത്തിലെ യാത്രക്കാർ ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ യാത്ര ചെയ്യുന്നതിനിടെയായിരുന്നു ദുരന്തമുണ്ടായത്.

ഓസ്റ്റിനിൽ നിന്ന് ഏകദേശം 40 മൈൽ അകലെയുള്ള പ്രദേശത്താണ് അപകടം സംഭവിച്ചത്. പ്രാഥമിക വിവരങ്ങൾ പ്രകാരം അപകടസമയത്ത് വിമാനം അമിതവേഗത്തിലായിരുന്നതും മോശം കാലാവസ്ഥയും വെല്ലുവിളിയായിരുന്നുവെന്നാണ് സൂചന. എന്നാൽ ബ്ലാക് ബോക്സ് കണ്ടെത്തിയ ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.

അപകടത്തിൽപ്പെട്ട അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ചേർന്ന് അപകടത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *