വീണ്ടും മുകളിലേക്ക്; സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കൂടി 14,​040 രൂപയായി. പവന് 240 രൂപ കൂടി 1,​12,​320 രൂപയായി. ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് വൈകുന്നേരമായതോടെ പവന് 1080 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ഒരു പവൻ സ്വർണത്തിന് 1,​12,​080 രൂപയായിരുന്നു വില. തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ക്രൂ​ഡോ​യി​ൽ​ ​വി​ല​ക്കു​തി​പ്പ് ​ക​ണ​ക്കി​ലെ​ടു​ത്ത് ​വി​വി​ധ​ ​കേ​ന്ദ്ര​ ​ബാ​ങ്കു​ക​ൾ​ ​പ​ലി​ശ​ ​വ​ർ​ദ്ധ​ന​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​നീ​ങ്ങു​മെ​ന്ന​ ​ആ​ശ​ങ്ക​യി​ൽ​ ​സ്വ​ർ​ണ​ ​വി​പ​ണി​യി​ൽ​ ​വി​ൽ​പ്പ​ന​ ​സ​മ്മ​ർ​ദ്ദം​ ​ശ​ക്ത​മാ​യി.​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​ഇ​ന്ന​ലെ​ ​സ്വ​ർ​ണ​ ​വി​ല​ ​ഔ​ൺ​സി​ന് 72​ ​ഡോ​ള​ർ​ ​ഇ​ടി​ഞ്ഞ് 4,275​ ​ഡോ​ള​റി​ലെ​ത്തി.

വെള്ളിവില സംസ്ഥാനത്ത് വെള്ളിവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാമിന് 245 രൂപയാണ് ഇന്നത്തെ വിപണിവില. 10 ഗ്രാമിന് 2,450 രൂപയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button