അമേരിക്കൻ യാത്രയിൽ വിശദീകരണവുമായി രമേശ് ചെന്നിത്തല; ‘ഞാനും ഭാര്യയും പോയത് സർക്കാർ ചെലവിലല്ല

തിരുവനന്തപുരം: തന്റെ അമേരിക്കൻ യാത്രയെക്കുറിച്ചുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സർക്കാർ ചെലവിലല്ല തന്റെ വിദേശയാത്രയെന്നും സംഘാടകരുടെ ചെലവിലാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു വിശദീകരണം. ‘ചിക്കാഗോ യാത്രയെക്കുറിച്ചാണ് കേട്ടോ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

‘ജയ്‌ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിൽ ഉണ്ടായിരുന്ന ഫെലിക്സ് സൈമണിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഞാനും എന്റെ ഭാര്യയും ഇവിടെ വന്നത്. കോട്ടയത്ത് എംപിയായിരിക്കുമ്പോൾ മുതലുള്ള ബന്ധമാണ് അവരോട് എനിക്കുള്ളത്. ഏതാണ്ട് മൂന്നര പതിറ്റാണ്ടുകാലത്തെ ബന്ധം.

ഇവിടെ എത്തിയപ്പോൾ മലയാളി സംഘടനകളുടെ പരിപാടികളിലും ഓണാഘോഷങ്ങളിലും പങ്കെടുത്തു. പിന്നെ ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയങ്കരനായ സാം പിട്രോഡയുടെ വീട്ടിൽ പോയി. ജോസ് കെ മാണിയടക്കമുള്ളവരും എന്നോടൊപ്പം ഉണ്ടായിരുന്നു. നാളെ ഞാൻ തിരികെ വരും. സർക്കാർ ചെലവിലല്ല ഈ അമേരിക്കൻ യാത്ര,​ സംഘാടകരുടെ ചെലവിലാണ് കേട്ടോ’ – ചെന്നിത്തല പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button