സ്വർണം വാങ്ങാൻ പദ്ധതിയുണ്ടോ? ഇന്നും വിലയിൽ ഇടിവ്, നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 13,440 രൂപയായി. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,07,520 രൂപയായി. ശനിയാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ ലാഭമെടുപ്പും വിലയിടിവുമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. കുറച്ചുദിവസങ്ങളായി പ്രതീക്ഷിക്കാത്ത തരത്തിലാണ് സ്വർണവില മാറിമറിയുന്നത്.
കഴിഞ്ഞ മാസത്തിന്റെ അവസാന ദിവസം (ജൂൺ 30) 1,04,160 രൂപയായിരുന്നു ഒരു പവന്റെ വില. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങി നിരവധി കാര്യങ്ങളാണ് സ്വർണവിലയിലെ തുടർച്ചയായുള്ള മാറ്റത്തെ സ്വാധീനിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള സമാധാന ചർച്ചകളുടെ പുരോഗതിപോലും സ്വർണത്തിന്റെ നിരക്കിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഇന്നത്തെ വെള്ളി വില ഇന്ന് വെള്ളിവിലയിലും ഇടിവ് രേഖപ്പെടുത്തി. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 250 രൂപയാണ് ഇന്നത്തെ വിപണി വില. കഴിഞ്ഞദിവസം ഒരു ഗ്രാമിന് 260 രൂപയായിരുന്നു.



