സംഘർഷ സ്ഥലത്ത് പിണറായി; വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി ആസൂത്രിതമെന്ന് ആരോപണം, പ്രതിഷേധവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകരെ ഹോസ്റ്റലില്‍ കയറി പൊലീസ് മര്‍ദ്ദിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സ്ഥലത്തെത്തി. ആസൂത്രിതമായ മര്‍ദനമാണ് നടന്നതെന്നും യുഡിഎഫ് ഭരിക്കുമ്പോള്‍ ഹോസ്റ്റലിനെയും യൂണിവേഴ്സിറ്റി കോളേജിനെയും ലക്ഷ്യമിടാറുണ്ടെന്നും പിണറായി പറഞ്ഞു. എസ്എഫ്ഐക്കാര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസും പൊലീസും അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് കാടത്തമാണെന്നും ഒരു സംഘടയും ചെയ്യാൻ പാടില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നാലെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും രംഗത്തെത്തി. എ‍ഡിജിപി പി. വിജയനും സ്ഥലത്തെത്തി. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന ആംബുലന്‍സ് യൂത്ത് കോണ്‍ഗ്രസുകാര്‍ തടയുകയാണെന്നും ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത്ത് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഹോസ്റ്റലിന് പുറത്തെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. ആരംഭിച്ചു. ഇതിനിടെ എസ്.എഫ്.ഐയുടെ കൊടി പ്രതിഷേധക്കാർ കത്തിച്ചു. പോലീസുകാരടക്കം നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പ്രവർത്തകരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

സംഘർഷം രൂക്ഷമായതോടെ പോലീസ് ഹോസ്റ്റൽ വളപ്പിലേക്ക് പ്രവേശിച്ചു. അതിനിടെ ഒരുവിഭാഗം പ്രവർത്തകർ ഹോസ്റ്റലിന് അകത്തേക്ക് കയറാൻ ശ്രമിച്ചതോടെ പോലീസ് വീണ്ടും ഗ്രനേഡ് പ്രയോഗിച്ചു. പ്രദേശത്ത് ജലപീരങ്കി വാഹനങ്ങൾ എത്തിച്ചിട്ടുണ്ട്. നിലവിൽ വലിയ രീതിയിലുള്ള സംഘർഷസാധ്യതയാണ് പ്രദേശത്ത് നിലനിൽക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button