രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ; വക്കീലായി എൻറോൾ ചെയ്തു, അന്യായമായി തടവിൽ കഴിയുന്നവർക്ക് വേണ്ടി പ്രവർത്തിക്കും

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ ജി പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തു. തമിഴ്നാട്-പുതുച്ചേരി ബാർ അസോസിയേഷനിലാണ് പേരറിവാഷൻ അഭിഭാഷകനായി എൻറോൾ ചെയ്തത്. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 31 വർഷത്തോളം പേരറിവാളൻ ജയിൽവാസ് അനുഭവിച്ചിരുന്നു. തിങ്കളാഴ്ചയാണ് പേരളറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തത്. മദ്രാസ് ഹൈക്കോടതിയിൽ പേരറിവാളൻ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യും.
1991ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസിൽ ഏഴ് പ്രതികളിൽ ഒരാളായിരുന്നു പേരറിവാളൻ. രാജീവ് ഗാന്ധി കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് ബോംബ് നിർമ്മിക്കാനായി 9 വോൾട്ട് ബാറ്ററി നൽകി എന്നായിരുന്നു പേരറിവാളൻ്റെ പേരിൽ ആരോപിച്ചിരുന്ന കുറ്റം. 19-ാമത്തെ വയസ്സിൽ അറസ്റ്റിലായ പേരറിവാളനെ 31 വർഷത്തെ ജയിൽ വാസത്തിന് ശേഷം പേരറിവാളനെ ജയിൽ മോചിതനാക്കിയത്. പേരറിവാളനായി അമ്മ അർപുതം അമ്മാൾ നടത്തിയ നിയമപോരാട്ടം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.ബംഗളൂരുവിലെ ഡോ. ബി ആർ അംബേദ്കർ ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ പേരറിവാളൻ 2025ലാണ് ഓൾ ഇന്ത്യ ബാർ പരീക്ഷ പാസായത്. തന്റെ ദീർഘകാലത്തെ നിയമപോരാട്ടമാണ് നിയമം പഠിക്കാൻ പ്രചോദനമായതെന്നും അന്യായമായി തടവിൽ കഴിയുന്നവരെ സഹായിക്കാനായി പ്രവർത്തിക്കുമെന്നുമായിരുന്നു അഭിഭാഷകനായി എന്റോൾ ചെയ്ത പേരറിവാളൻ്റെ പ്രതികരണം.



