ഗുജറാത്തില്‍ 15കോര്‍പ്പറേഷനുകളുംതൂത്തുവാരി ബി.ജെ.പി.

ന്യൂഡല്‍ഹി: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വന്‍ നേട്ടം. സംസ്ഥാനത്തെ 15 മുന്‍സിപ്പല്‍ കോര്‍പറേഷനുകളും പാര്‍ട്ടി തൂത്തുവാരി. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തട്ടകത്തില്‍ ബി.ജെ.പി. മിന്നുന്ന പ്രകടനം നടത്തിയത്.
15 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 84 നഗരസഭകള്‍, 34 ജില്ലാ പഞ്ചായത്തുകള്‍, 260 താലൂക്ക് പഞ്ചായത്തുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു ഞായറാഴ്ചയാണു വോട്ടെടുപ്പ് നടന്നത്. പുതിയതായി രൂപീകരിച്ച നവ്‌സാരി, ഗാന്ധിധാം, മോര്‍ബി, വാപ്പി, ആനന്ദ്, നദിയാദ്, മെഹ്‌സാന, പോര്‍ബന്ദര്‍, സുരേന്ദ്രനഗര്‍ എന്നീ ഒമ്പത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും വോട്ടെടുപ്പ് നടന്നു. ഒ.ബി.സി. സംവരണത്തിനുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണു തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി., കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി (എ.എ.പി.) എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാനകക്ഷികള്‍. ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം.) പാര്‍ട്ടിയും നിരവധി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി.



