മകള്‍ മരിച്ചതറിഞ്ഞ് കാണാന്‍പോയ അമ്മ കാറപകടത്തില്‍ മരിച്ചു

മണിമല/അരുവിത്തുറ: മകളുടെ മൃതദേഹം കാണാന്‍ പോകവേ അമ്മ കാറപകടത്തില്‍ മരിച്ചു. അരുവിത്തറ കൊണ്ടൂര്‍ മണക്കാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ ബ്രിജിത്ത് മാത്യു (95) ആണ് മരിച്ചത്.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ മണിമലയില്‍ പെട്രോള്‍ പമ്പിനു സമീപമുണ്ടായ കാറപകടത്തിലാണ് മരണം. മണിമലയില്‍ മരിച്ച മകള്‍ അന്നമ്മ ജേക്കബി(അച്ചാമ്മ-69)നെ കാണാന്‍ പോകവേ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കാര്‍ നിയന്ത്രണം നഷ്ടമായി ഇടിച്ചത്. കപ്പാട് കാലായില്‍ കുടുംബാംഗമാണ്.
കുടുംബാംഗങ്ങളായ ബിന്ദു റോയി(52), റോയി മാത്യു (47), പ്രിയ റോയി(17), ശ്രിയ റോയി(15) എന്നിവര്‍ക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്നമ്മയെക്കൂടാതെ എല്‍സമ്മ, കുഞ്ഞപ്പച്ചന്‍, ജോയി, ജോണി, റോയി, പരേതരായ ജോസ് മാത്യു, ചാക്കോച്ചന്‍ എന്നിവരാണ് മറ്റുമക്കള്‍. മരുമക്കള്‍: അക്കമ്മ കാക്കശേരില്‍ (ഇളങ്ങുളം), അമ്മിണി മങ്കുഴിച്ചാലില്‍ (ഏന്തയാര്‍), മേരിക്കുട്ടി കുന്നേല്‍ (പുഞ്ചവയല്‍), മേഴ്സി കാരക്കാട്ട് (കരിക്കാട്ടൂര്‍), മിനി ഓലിക്കല്‍ (തിടനാട്), ബിന്ദു പ്ലാത്തോട്ടം (അമ്പാറനിരപ്പേല്‍), പരേതരായ അപ്പച്ചന്‍ ചേന്നംകുളം, ചാക്കോച്ചി പുതുപ്പറമ്പില്‍.(കേരള സൗണ്ട്‌സ് മണിമല).
മൃതദേഹം വെള്ളിയാഴ്ച ഒമ്പതിന് വീട്ടിലെത്തിക്കും. സംസ്‌കാരം 2.30 വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരുവിത്തറ സെന്റ് ജോര്‍ജ് പള്ളിയില്‍.
