സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിനെച്ചൊല്ലിയ തർക്കം; അഭിറാം കൊലപാതകത്തിൽ നിർണായകമായി കൂട്ടുകാരുടെ മൊഴി

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ വീണ്ടും വഴിത്തിരിവ്. കേസിലെ മൂന്നാംപ്രതിയായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് കൂട്ടുകാർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഒന്നാം പ്രതിയായ 17കാരന്റെ കാമുകിയാണ് ആനന്ദ. ഇവരുടെ കൂട്ടുകാരാണ് മൊഴി നൽകിയത്.

ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിറാമിന്റെ സുഹൃത്ത് ആണെന്നാണ് പ്രതിയും ആനന്ദയും വിശ്വസിച്ചിരുന്നത്. തുടർന്ന് അഭിറാം വഴി ഈ കുട്ടിയെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഉമറിന്റെ കാമുകി ഐശ്വര്യയോട് ഇക്കാര്യത്തിൽ പൊലീസ് വ്യക്തത തേടി. കേസിൽ ഐശ്വര്യയും അറസ്റ്റിലായിരുന്നു.

17കാരനെയും ആനനന്ദയെയും കസ്റ്റഡിയിൽ വാങ്ങിയതിനുശേഷം ഇതിനെക്കുറിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ആലോചിക്കുന്നത്.അ​ഭി​റാ​മി​ന്റെ​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​അ​ക്കൗ​ണ്ടി​ൽ​ ​നി​ന്ന് ​നി​ര​വ​ധി​ ​ചാ​റ്റു​ക​ൾ​ ​അ​പ്ര​ത്യ​ക്ഷ​മാ​യ​താ​യി​ ​സൈ​ബ​ർ​ ​സെ​ൽ​ ​ക​ണ്ടെ​ത്തിയിട്ടുണ്ട്.​ ​ചാ​റ്റു​ക​ൾ​ ​എ​ങ്ങ​നെ​ ​ഡി​ലീ​റ്റ് ​ചെ​യ്യ​പ്പെ​ട്ടു​വെ​ന്ന് ​പ​രി​ശോ​ധി​ച്ച് ​വ​രി​ക​യാ​ണ്.​ ​അഭിറാം കൊല്ലപ്പെടുന്നതിന് തലേദിവസം മറ്റൊരു സംഘം കുട്ടിയെ തടഞ്ഞുവയ്ക്കുന്നതിന്റെയും തർക്കിക്കുന്നതിന്റെയും വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

അഭിറാമിന്റെ കൂട്ടുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച വീഡിയോയാണ് പൊലീസിന് ലഭിച്ചത്. വീഡിയോയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.പാങ്ങപ്പാറ സംഗീത നഗർ നേതാജി ലെയിനിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ മധുവിന്റെയും ധർമ്മജയുടെയും മകനാണ് 17കാരനായ അഭിറാം. എം.ജി. കോളജിന് സമീപം എൻ.എസ്.എസ് ഹയർസെക്കഡറി സ്‌കൂളിലെ ഒന്നാംവർഷ ഹ്യുമാനിറ്റിസ് വിദ്യാർത്ഥിയായിരുന്നു അഭിറാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button