ഹെൽമറ്റ് ഇല്ലാത്തതിന് പിഴ; നിയമ വിദ്യാർത്ഥി അടയ്ക്കേണ്ടത് പത്ത് ലക്ഷം രൂപ

അലഹമബാദ്: ഹെൽമ​റ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്തതിനെ തുടർന്ന് നിയമ വിദ്യാർത്ഥിക്ക് പത്ത് ലക്ഷം രൂപ പിഴ അടയ്ക്കാൻ നോട്ടീസ് വന്നു. അനിൽ ഹാദിയ എന്ന യുവാവിനാണ് ഭീമൻ തുക അടയ്ക്കാൻ നോട്ടീസ് വന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ശാന്തിപുര സർക്കിളിൽ ഹെൽമ​റ്റ് ഇല്ലാതെ ബൈക്കിൽ യാത്ര ചെയ്തതിനാണ് അനിൽ ഹാദിയയ്ക്ക് പിഴ വന്നത്. ഇത് യുവാവിനെയും ചെറുകിട ബിസിനസുകാരനായ പിതാവിനെയും അതിശയിപ്പിക്കുകയായിരുന്നു.

ഇതോടെ അനിൽ ഹാദിയയും പിതാവും മെട്രോപൊളി​റ്റൻ കോടതിയെയും പൊലീസ് കമ്മീഷണറെയും സാമൂഹിക പ്രവർത്തകനായ ഹർഷാദ് പട്ടേലിനോടും പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ മനസിലായത്. യുവാവിന് പിഴയായി അടയ്ക്കേണ്ടത് 500 രൂപയാണ്. ക്ലറിക്കൽ തകരാറ് മൂലമാണ് പിഴ പത്ത് ലക്ഷം രൂപയായത്. ഇതിൽ തിരുത്തൽ വരുത്തി തിരികെ അയക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. നിയമവിദ്യാ‌ർത്ഥിക്ക് ഭീമൻ തുക പിഴയായി അടയ്ക്കുമെന്ന വാർത്ത ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *