ഗവർണറുടെ പരിപാടിക്ക് സർക്കുലർ ‘ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണം’

കാലടി സർവകലാശാലയിൽ നടക്കാനിരിക്കുന്ന ശങ്കരജയന്തി ആഘോഷങ്ങളിൽ ഗവർണർ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സർവ്വകലാശാല അധികൃതർ കർശന നിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി. ഗവർണർ ഹാളിലേക്ക് പ്രവേശിക്കുമ്പോഴും പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴും സദസ്സിലുള്ളവർ നിർബന്ധമായും എഴുന്നേറ്റ് നിൽക്കണമെന്നും മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

കൂടാതെ, ഗവർണറുടെ പ്രസംഗത്തിനിടെ അനാവശ്യമായ ചലനങ്ങൾ ഒഴിവാക്കണമെന്നും പ്രസംഗം അവസാനിക്കുമ്പോൾ കൈയടിക്കണമെന്നും നിർദേശമുണ്ട്. ചടങ്ങ് പൂർത്തിയാക്കി ഗവർണർ മടങ്ങുന്നത് വരെ ആരും ഹാൾ വിട്ടു പുറത്തുപോകരുതെന്നും അധികൃതർ പ്രത്യേകമായി അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *