ഓൺലൈൻ വസ്ത്ര ബ്രാൻഡുമായി കൊല്ലം സുധിയുടെ മകൻ കിച്ചു; വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് കളക്ടർ ആനി ജൂൾ തോമസ്

കൊല്ലം: അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് (കിച്ചു) പുതിയ സംരംഭവുമായി രംഗത്തെത്തി. സ്വന്തമായി ആരംഭിച്ച ഓൺലൈൻ ക്ലോത്തിംഗ് ബ്രാൻഡായ ‘Loopzy by Kichu’-വിന്റെ വെബ്സൈറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

കൊല്ലം ജില്ലാ കളക്ടർ ആനി ജൂൾ തോമസ് വെബ്സൈറ്റ് ഡൊമെയ്ൻ ലോഞ്ച് നിർവഹിക്കുകയും കിച്ചുവിന് ആശംസകൾ നേർക്കുകയും ചെയ്തു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

നേരത്തെ താൻ ഒരു ബിസിനസ് ആരംഭിക്കാനൊരുങ്ങുകയാണെന്ന് കിച്ചു സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോൾ സ്വന്തം ഓൺലൈൻ വസ്ത്ര ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്.

“ഈ പ്രായത്തിൽ തന്നെ ഒരു ബിസിനസ് ആരംഭിച്ചിരിക്കുകയാണ്. എല്ലാവരും സഹകരിച്ച് ഈ ബ്രാൻഡ് വിജയിപ്പിക്കണം,” എന്ന് കിച്ചുവിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ അഭ്യർഥിച്ചു.

വെബ്സൈറ്റ് ലോഞ്ചിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് കിച്ചുവിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചത്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട ശേഷവും സ്വന്തം കാലിൽ നിൽക്കാനുള്ള കിച്ചുവിന്റെ ശ്രമത്തെ അഭിനന്ദിച്ചാണ് ഭൂരിഭാഗം പേരുടെയും പ്രതികരണം.

പുതിയ സംരംഭത്തിലൂടെ വിജയത്തിന്റെ പുതിയ അധ്യായം കുറിക്കട്ടെയെന്നാണ് ആരാധകരുടെയും സുഹൃത്തുക്കളുടെയും ആശംസ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button