സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു; ഇന്നത്തെ നിരക്കുകൾ അറിയാം!

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ദിവസങ്ങളിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 280 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരം, നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,685 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,09,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയിൽ വലിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ (ഒക്‌ടോബർ 12) രാവിലെയും ഉച്ചയ്ക്കുശേഷവുമായി വിപണിയിൽ ആകെ 1,280 രൂപയാണ് കുറഞ്ഞത്. അങ്ങനെ രണ്ട് ദിവസത്തിനിടെ ആകെ 1,560 രൂപയുടെ കുറവാണ് സ്വർണവിലയിലുണ്ടായിരിക്കുന്നത്. സ്വർണത്തിന് പുറമെ സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഇന്ന് വെള്ളിക്ക് ഗ്രാമിന് 235 രൂപയിലും പവന് 2350 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button