സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് ₹120 കുറഞ്ഞു! ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്

തിരുവനന്തപുരം: യുഎസ് ഡോളർ ശക്തമായതും യുഎസ് ട്രഷറി ബോണ്ടുകളുടെ യീൽഡ് ഉയർന്നതും സ്വർണവിലയെ സമ്മർദ്ദത്തിലാക്കി. ഇതിനെത്തുടർന്ന് ഇന്ന് സംസ്ഥാനത്ത് സ്വ‌ർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 13,660 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 1,09,280 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപയും പവന് 1,09,400 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒക്‌ടോബർ രണ്ടിനാണ് ഈ മാസത്തെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 1,10,200 രൂപയായിരുന്നു നിരക്ക്. ആഗോള വിപണിയിൽ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.ചൊവ്വാഴ്ച സ്‌പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനം താഴ്‌ന്ന് ഔൺസിന് 4,128.69 ഡോളറിലെത്തിയിരുന്നു.

രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും കേരളത്തിലെ സ്വർണവിലയെ ബാധിക്കാറുണ്ട്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. യെമനിലേക്ക് സൗദി അറേബ്യ സൈനികനീക്കം കടുപ്പിക്കുന്നത് പശ്ചിമേഷ്യ വീണ്ടും പുകയാൻ കാരണമാകും. വീണ്ടും യുദ്ധ സാദ്ധ്യത വന്നാൽ സ്വർണത്തിന്റെ വിലയേറുമെന്നതിൽ സംശയം വേണ്ട.

വെള്ളിവില സംസ്ഥാനത്ത് വെള്ളിവിലയിലും മാറ്റമുണ്ട്. ഇന്ന് ഗ്രാമിന് 245 രൂപയാണ് വിപണിവില. 10 ഗ്രാമിന് 2,​450 രൂപയിലാണ് വ്യാപാരം നടക്കുന്നത്.


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button