ജോണി വാക്കറിലെ ഷെല്ലിയായി മലയാളികളുടെ മനസ്സിൽ ഇടംനേടി; നടൻ റോബിൻ വർഗീസ് അന്തരിച്ചു

വാഷിംഗ്ടൺ: മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ജോണി വാക്കറിൽ ഷെല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടൻ റോബിൻ വർഗീസ് അന്തരിച്ചു. 56 വയസുകാരനായ റോബിൻ ഇന്നലെ അമേരിക്കയിലാണ് മരണപ്പെട്ടത്. തിരുവല്ല മല്ലപ്പള്ളി കുന്നന്താനം സ്വദേശിയാണ്.
കൊച്ചിൻ കോറസ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് റോബിൻ കലാരംഗത്തെത്തിയത്. പുറത്തിറങ്ങിയ ജോണി വാക്കർ സംവിധാനം ചെയ്തത് ജയരാജ് ആണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സഹോദരന്റെ കൂട്ടുകാരനായാണ് റോബിൻ എത്തിയത്. 2019ൽ പുറത്തിറങ്ങിയ സോളമന്റെ മണവാട്ടി സോഫിയ എന്ന ചിത്രത്തിലും വേഷമിട്ടു. ചില കന്നട സിനിമകളിലും നിരവധി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.



