പി.ജെ. ജോസഫിന് കാബിനറ്റ് പദവി; കേരള കോൺഗ്രസിന് എട്ട് ബോർഡുകൾ, മാണി സി. കാപ്പന് നോർക്ക ചുമതല!

തിരുവനന്തപുരം: മുതിർന്ന കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് കാർഷിക വികസന സമിതി ചെയർമാനായേക്കും. കാബിനറ്റ് റാങ്കോടെയുള്ള ഈ പദവി നൽകാനുള്ള തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകും. ഇതോടെ കേരള കോൺഗ്രസിന് ലഭിക്കുന്ന ബോർഡുകളുടെ എണ്ണം എട്ടായി ഉയരും.

പാലാ എംഎൽഎ മാണി സി. കാപ്പനെ നോർക്ക വൈസ് ചെയർമാനായി നിയമിച്ചേക്കും. എന്നാൽ ബോർഡ്-കോർപ്പറേഷൻ പദവികളിലും കൂടി പരിഗണന വേണമെന്നാണ് മാണി സി. കാപ്പന്റെ ആവശ്യം. കാബിനറ്റ് പദവി ലഭിക്കാത്തതിൽ കഴിഞ്ഞ ദിവസം അദ്ദേഹം മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിരുന്നു. മറ്റ് ഘടകക്ഷികൾക്ക് നൽകുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്നാണ് കാപ്പന്റെ പരാതി.

സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് ഏഴ് എംഎൽഎമാരുള്ള കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് നടന്ന സമവായ ചർച്ചകൾക്കൊടുവിൽ ഒരു മന്ത്രിസ്ഥാനവും പി.ജെ. ജോസഫിന് ഒരു കാബിനറ്റ് പദവിയും നൽകാമെന്ന ധാരണയിലാണ് രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യത്തിൽ നിന്ന് കേരള കോൺഗ്രസ് പിന്നോട്ടുമാറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button