ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ജീവനക്കാരുടെ അക്കൗണ്ടിലെത്തിയത് 60 ലക്ഷം രൂപ

തിരുവനന്തപുരം:ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പൊലീസ്. ജീവനക്കാരായ വിനീത, ദിവ്യ എന്നിവരുടെ അക്കൗണ്ടിലേക്ക് ക്യുആര്‍ കോഡ് വഴി എത്തിയത് 60 ലക്ഷം രൂപയാണ്. തുക വിവിധ അക്കൗട്ടിലേക്ക് കൈമാറ്റം ചെയ്തതായും വ്യക്തമായി. അതേസമയം ജീവനക്കാരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

ക്യുആര്‍കോഡ് വഴി ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തിയത് 60 ലക്ഷം രൂപയിലധികമാണ്. രണ്ടുപേരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. വിനീതയുടെ അക്കൗണ്ടില്‍ 25 ലക്ഷം രൂപയും, ദിവ്യയുടെ അക്കൗണ്ടില്‍ 35 ലക്ഷം രൂപയും എത്തിയതായും, ഈ തുക വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായുള്ള രേഖകളും പൊലീസിന് ലഭിച്ചു.

നികുതി വെട്ടിക്കാനായി ദിയയുടെ നിര്‍ദേശ പ്രകാരമാണ് പണം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും, പണം പിന്‍വലിച്ച് ദിയയ്ക്ക് നല്‍കിയെന്നുമാണ് ജീവനക്കാരുടെ മൊഴി. എന്നാല്‍, ഇത് സാധൂകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചില്ല. ഇതിനൊപ്പം നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിനെതിരെ യുവതികള്‍ നല്‍കിയ പരാതിയില്‍ മതിയായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല. ബാങ്ക് അക്കൗണ്ട് വിവരങ്ങളും, സിസിടിവി, ഫോണ്‍ രേഖകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *